അസാധ്യരുചിയിൽ സ്പെഷ്യൽ ചിക്കൻ ഫ്രൈ തയ്യാറാക്കി നോക്കൂ

ചിക്കൻ ഫ്രൈ ഒരിക്കലെങ്കിലും ഇങ്ങനെ തയ്യാറാക്കി നോക്കൂ വ്യത്യസ്തമായ രീതിയിൽ ഒരു ഉഗ്രൻ ചിക്കൻ ഫ്രൈ നിങ്ങൾ ഇത് വരെ ഇത്ര രുചിയിലൊരു ചിക്കൻ ഫ്രൈ കഴിച്ചിട്ടുണ്ടാവില്ല ഉറപ്പായും വിരുന്നുകാരുടെ മുന്നിലും പാർട്ടികളിലും സ്റ്റാർ ആവാൻ ഈ ഒരു ചിക്കൻ ഫ്രൈ മാത്രം മതി.

ആവശ്യമുള്ള സാധനങ്ങൾ

ചിക്കൻ-1/2kg ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1tbsp

ഉപ്പ് – ആവശ്യത്തിന്

മുളകുപൊടി-1 1/2tbsp മഞ്ഞൾപൊടി-1/2tbsp കുരുമുളകുപൊടി-1tbsp പെരുംജീരകപ്പൊടി-1/2tbsp ചിക്കൻ മസാല/

ഗരംമസാല-1tbsp

വിനാഗിരി / ചെറുനാരങ്ങാനീര്-1tbsp

ഓയിൽ-5tbsp

തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ചിക്കൻലേക്ക് ഒന്നര ടേബിൾ സ്പൂൺ മുളകുപൊടി അര ടേബിൾ സ്പൂൺ മഞ്ഞൾപൊടി ഒരു ടേബിൾ സ്പൂൺ കുരുമുളക് പൊടി അര ടേബിൾ സ്പൂൺ പെരുംജീരകപൊടി ഒരു ടേബിൾ സ്പൂൺ ഗരം മസാല പൊടി അല്ലെങ്കിൽ ചിക്കൻ മസാല പൊടി ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾസ്പൂൺ വിനാഗിരി അല്ലെങ്കിൽ ചെറുനാരങ്ങാനീര് ഇതെല്ലാം കൂടി നന്നായി ചിക്കൻ ഇലേക്ക് തേച്ചുപിടിപ്പിക്കുക… ഇനി ഇത് ഒരു മണിക്കൂർ മാറ്റി വെക്കാം.

ഒരു മണിക്കൂറിനുശേഷം ഒരു കുക്കറിലേക്ക് 5 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ നമ്മൾ മസാല പുരട്ടി മാറ്റിവെച്ച് ചിക്കൻ ഇതിലേക്ക് വെച്ചു കൊടുക്കാം ഇനി ഒരു വിസിൽ വേവിച്ചെടുക്കാം… ഒരു വിസിലിന് ശേഷം കുക്കർ തുറന്നു നോക്കാം നമ്മുടെ ചിക്കൻ വെന്തു കിട്ടിയിട്ടുണ്ടാകും… ഇനി ഒരു പാനിലേക്ക് നമ്മൾ നേരത്തെ വേവിക്കാൻ ഉപയോഗിച്ച അതേ ഓയിൽ ഒഴിച്ചു കൊടുക്കാം… ഇനി ഈ ഓയിലേക്ക് നമ്മൾ വേവിച്ചുവെച്ച ചിക്കൻ രണ്ട് മിനിറ്റ് രണ്ട് ഭാഗവും ഒന്ന് പൊരിച്ചെടുക്കാം…. സ്വാദിഷ്ഠമായ ചിക്കൻ ഫ്രൈ തയ്യാർ.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Rims Easy Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

ഏറെ രുചികരമായ ഒരു ചിക്കൻ ചട്ടി പത്തിരി നിങ്ങളും ഉണ്ടാക്കി നോക്കൂ

ഏറെ രുചികരമായ ഒരു ചിക്കൻ ചട്ടി പത്തിരി

Bone less chicken – 1/2 kg

ഉപ്പ് – 1/2 Sp

മഞ്ഞൾപ്പൊടി – 1/2 Sp

മുളകുപൊടി – 1/2 Sp

കുരുമുളകുപൊടി – 1/2 Sp

ഗരം മസാല. – 1/2 Sp

വെള്ളം – 1/2 Glass

ചേർത്ത് Chicken വേവിക്കുക.

തണുത്തതിനു ശേഷം മിക്സിയിൽ Crush ചെയ്യുക.

പാനിൽ

എണ്ണ. – 2 Sp

സവാള – 2

പച്ചമുളക് – 1 Sp

ഇഞ്ചി, വെളുത്തു ള്ളി paste – 1 Sp:

കറിവേപ്പില – 1 Sp

വഴറ്റുക.

മഞ്ഞൾ പൊടി – 1/4 ടp:

മുളകുപൊടി – 1/4 Sp:

ഗരം മസാല – 1/4 Sp:

കുരുമുളകുപൊടി – 1/4 Sp:

മല്ലിയില. – 1/2 Cup

ഉപ്പ് – 1/4 Sp പൊടിച്ചു വച്ച ചിക്കൻ

ചേർത്തിളക്കി വയ്ക്കുക.

ഒരു Bowl – ൽ

മൈദ. _ 2 Cup

മുട്ട. – 2

ഉപ്പ് – 1/2 Sp

ഇത്രയും വെള്ളം ചേർത്ത് ദോശമാവ് പോലെ കലക്കുക.
ഒരു Non Stick Panil എണ്ണ പുരട്ടി ദോശ പോലെ കനം കുറച്ച് ചുട്ടെടുക്കുക.

ഒരു Bowl – ൽ

മുട്ട – 2

തേങ്ങാപ്പാൽ – 1 Cup

ഉപ്പ് -1/4 sp:

കുരുമുളകുപൊടി – 1/2 Sp:

ഇത്രയും കലക്കി വയ്ക്കുക.

ഒരു Non Stick Panil എണ്ണ പുരട്ടുക .ഒരു ദോശ എടുത്ത് തേങ്ങാപ്പാൽ Mix – ൽ മുക്കി പാനിൽവയ്ക്കുക. അതിന് മുകളിൽ Chicken Mix കുറച്ച് നിരത്തുക .അതിന് മുകളിൽ വീണ്ടും ഒരു ദോശ തേങ്ങാപ്പാൽ Mix – ൽമുക്കി വയ്ക്കുക. വീണ്ടും Chicken Mix ഇടുക .ഇങ്ങനെ എല്ലാ ദോശയും Chicken Mix ഉം ഇടുക. ദോശ അവസാനം വരണം. ബാക്കി വരുന്ന തേങ്ങാപ്പാൽ Mix മുകളിൽ കൂടി ഒഴിക്കുക.ഇത് മൂടിവച്ച് Low flame -ൽ 20 min: വേവിക്കുക.അതിന് ശേഷം മറ്റൊരു Non stick Panil ലേക്ക് പത്തിരിമറിച്ചിടുക. വീണ്ടും 20 Min : വേവിക്കുക.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ചട്ടി പത്തിരി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Helen’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

കോളിഫ്ലവർ ഗ്രീൻ പീസ് കറി നിങ്ങളും ഉണ്ടാക്കി നോക്കൂ

റെസ്റ്റോറന്റ് സ്റ്റൈൽ കോളിഫ്ലവർ പീസ് കറി

കോളിഫ്ലവർ:1മീഡിയം സൈസ്

ഗ്രീൻ പീസ്:1/2കപ്പ്‌

സവാള;1

തക്കാളി:2

പച്ചമുളക്:1

കാശ്മീരി മുളക്:3

അണ്ടിപ്പരിപ്പ്:10

ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്:1ടേബിൾ സ്പൂണ്

മഞ്ഞൾപ്പൊടി:1/2ടീസ്പൂൺ

മുളകുപൊടി:11/2ടീസ്പൂൺ

മല്ലിപ്പൊടി:2ടീസ്പൂൺ

ഗരം മസാല:1ടീസ്പൂൺ

ക സൂ രി മേ ത്തി:1ടീസ്പൂൺ

മല്ലിയില

ഉപ്പ്

എണ്ണ

ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടായതിനു ശേഷം സവാള ചേർത്ത് വഴറ്റുക. കൂടെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. പൊടികൾ ചേർക്കുക. തക്കാളി, അണ്ടിപ്പരിപ്പ്, പച്ചമുളക്, കാശ് മീരി മുളകും ചേർത്തു അരച്ചത് ചേർക്കുക.ഗ്രീൻ പീസ്, കോളി ഫ്ലവർ ചേർക്കുക. ആവശ്യത്തിന് ഉപ്പ്‌ ചേർത്ത് വെള്ളം ഒഴിച്ച് അടച്ചു വെച്ച് 15 മിനുറ്റ് വേവിക്കുക. വെന്തതി നുശേഷം കസൂ രി മേ ത്തി യും മല്ലിയിലയും ഇട്ടു വാങ്ങുക.കോളിഫ്ലവർ പീസ് കറി റെഡി.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കോളിഫ്ലവർ ഗ്രീൻ പീസ് കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

ഗോതമ്പ് പൊടിയും പാലും ഉണ്ടോ? വീട്ടിൽ തന്നെ കിടിലൻ ക്രീമി ഐസ് ക്രീം ഉണ്ടാക്കാം.

ഗോതമ്പ് പൊടിയും പാലും ഉണ്ടോ? വീട്ടിൽ തന്നെ കിടിലൻ ക്രീമി ഐസ് ക്രീം ഉണ്ടാക്കാം.

ചേരുവകൾ :

ഗോതമ്പു പൊടി -2 ടേബിൾ സ്പൂൺ

പാൽ -500 മില്ലി

പഞ്ചസാര -1 കപ്പ്‌

വാനില എസ്സെൻസ് -1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം :

ഒരു പാത്രത്തിലേക്ക് ഗോതമ്പ് പൊടി ഇട്ടു അതിലേക്കു 100 മില്ലി പാൽ ഒഴിച്ച് നന്നായി ഇളക്കുക. ഒട്ടും കട്ട ഇല്ലാതെ ഇളക്കി യോജിപ്പിക്കുക. ഒരു പാത്രത്തിൽ ബാക്കിയുള്ള 400 മില്ലി പാൽ തിളപ്പിക്കാൻ ആയ്ട്ട് വക്കുക. അതിലേക്കു പഞ്ചസാര കൂടി ഇട്ടു തിളയ്ക്കുന്ന വരെ ഇളക്കുക. തിളച്ചു കഴിഞ്ഞാൽ തീ താഴ്ത്തി വച്ചു അതിലേക്കു ഗോതമ്പ് പൊടി കലക്കി വച്ചു കുറേശേ ഇട്ടു കൊടുത്തു നന്നായി ഇളക്കി കൊടുത്തോണ്ടിരിക്കുക. കുറുകി വരുന്ന വരെ ഇളക്കണം. തഴന്ന തീയിൽ വേണം ഇളക്കനായിട്ട്. ഒരു പാട് കാട്ടിയാവണ്ട ആവശ്യമില്ല. തണുത്ത ശേഷം മിക്സിയുടെ ജാറിൽ ഇട്ടു ഒരു 5 മിനിറ്റ് അടിച്ചെടുക്കുക. ഒരു പാത്രത്തിൽ ആക്കി ഫോയിൽ പേപ്പർ കൊണ്ട് കവർ ചെയ്തു അടപ്പു വച്ചു നന്നായി അടച്ചു ഒരു 2 മണിക്കൂർ ഫ്രീസറിൽ വക്കുക. അതിനുശേഷം എടുത്തു മിക്സിയിൽ ഇട്ടു വാനില എസ്സെൻസ് ചേർത്ത് നന്നായി അടിച്ചെടുക്കുക. എന്നിട്ട് പത്രത്തിലാക്കി ഫോയിൽ പേപ്പർ വച്ചു കവർ ചെയ്തു അടപ്പു മുറുക്കി അടച്ചു രാത്രി മുഴുവനോ അല്ലെങ്കിൽ 7 തൊട്ടു 8 മണിക്കൂർ ഫ്രീസറിൽ വച്ചു എടുക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഐസ് ക്രീം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Treasures by Rohini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

ചക്കക്കുരു ഒറ്റസെക്കൻഡിൽ ക്ലീൻ ചെയ്യാം

ചക്കക്കുരു ഒറ്റസെക്കൻഡിൽ ക്ലീൻ ചെയ്യാം

വെള്ളം 1 cup

ചക്കക്കുരു ആവശ്യത്തിന്

ഉപ്പ് 1tblspn.

ചക്കക്കുരു പെട്ടെന്നു തൊണ്ട് കളയാൻ ആദ്യം കുക്കറിൽ കുറച്ചു വെള്ളം ഒഴിച്ച് കുറച്ചു അധികം ഉപ്പും ഇട്ട് വേവിക്കുക. മാക്സിമം രണ്ട് വിസിൽ ഒക്കെ പോയാൽ മതി.ചൂട് ആറിയതിന് ശേഷം രണ്ടായി പൊളിച്ചു തൊണ്ട് കളയുക.. കുരുവിന്റെ പുറംതോലി കളയാതിരിക്കുന്നത് ആണ് ശരീരത്തിന് നല്ലത്. കാൻസർ പോലുള്ള രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകാൻ ചക്കക്കുരുന്റെ പുറംതൊലിക്കു ആകുന്നതാണ്.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചെയ്ത് നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tips with Raseena ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

ഈ ഓരോറ്റ process ലൂടെ റേഷൻകടല നാലു version ആക്കാം

ഈ ഓരോറ്റ process ലൂടെ റേഷൻകടല നാലു version ആക്കാം |പൊട്ട്കടല | കടലമാവ് | സാമ്പാർപരിപ്പ് | പരിപ്പുവട

ചേരുവകൾ

റേഷൻ കടല 2 ഗ്ലാസ്

കടല 3-4 hours വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ശേഷം വീഡിയോയിൽ കാണിക്കുന്ന പോലെ തൊലി കളഞ്ഞു എടുക്കുക. വളരെ simple ആയിട്ടണ് വീഡിയോയിൽ കാണിക്കുന്നത്. തൊണ്ട് കളഞ്ഞ കടല ഇപ്പൊ രണ്ടായി പിളർന്നു പരിപ്പുവടയുടെ പരിപ്പ് ആയിട്ടുണ്ട്. ഇനി റേഷൻ കടല ഉണ്ടെങ്കിൽ പരിപ്പുവട ഉണ്ടാക്കാം. അടുത്തത് ഈ പരിപ്പ് വെള്ളം പോയതിനു ശേഷം കുറച്ചു എടുത്ത് ചട്ടിയിൽ ഇട്ട് വറുക്കുക. വേണമെങ്കിൽ ഉപ്പ് ചേർക്കാം. വറുത്തു കഴിയുമ്പോൾ പൊട്ടുകട റെഡി.. ഇനി തൊണ്ട് കളഞ്ഞ കടല കുറച്ചെടുത്തു വെയിലത്തു ഉണക്കാൻ വയ്ക്കുക. ഒരു ദിവസം ഉണങ്ങുമ്പോൾ തന്നെ സാമ്പാർ പരിപ്പ് റെഡി. ഈ ഉണങ്ങിയ പരിപ്പ് മിക്സിയിൽ ഇട്ട് പൊടിച്ചാൽ ഒരു മായവും ചേരാത്ത നല്ല അസ്സൽ കടലമാവ് readi.. വീഡിയോ കണ്ടാൽ ഡീറ്റൈൽ ആയി മനസ്സിലാകും. അപ്പൊ റേഷൻ കടല ഉണ്ടെങ്കിൽ അടുക്കളയിലെ 50% സാധനങ്ങളും ലഭിക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പരിപ്പുവട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tips with Raseena ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

10 min മതി സോഫ്റ്റ് ഉണ്ണിയപ്പം റെഡി നിങ്ങളും ഉണ്ടാക്കി നോക്കൂ.

10 min കൊണ്ടു സൂപ്പർ സോഫ്റ്റ് ഉണ്ണിയപ്പം. അരി അരച്ച് ചുടാതെ അരിപ്പൊടി കൊണ്ട് പഞ്ഞി പോലെ അപ്പം ഉണ്ടാക്കാം. 150 gm ശർക്കര 1/2 കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി എടുക്കുക. അത് തണുക്കാൻ വേണ്ടി വെക്കണം. അതിനു ശേഷം നന്നായി ഒന്ന് അരിച്ചു എടുക്കണം. 1 കപ്പ് അരി പൊടി ഒരു പാത്രത്തിൽ എടുക്കുക. അതിൽ 1/2 കപ്പ് മൈദ , 1 പിഞ്ച് ഉപ്പ് , 1 പിഞ്ച് ബേകിൻ സോഡ എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക. 1 പഴം നന്നായി ഒന്ന് അടിച്ചു എടുക്കുക. റോബസ്റ്റ, പാളയം കോഡൻ ഏതെങ്കിലും പഴം എടുക്കാം. അതിലേക്ക് ശർക്കര ഉരുക്കി ചേർത്ത് മിക്സ് ചെയ്യുക. കുറച്ച് വെള്ളം കൂടി ചേർത്ത് ഇളക്കി എടുക്കുക. അതിൽ 1 tsp കറുത്ത എള്ള് , ഏലക്ക പൊടി , 1 tbsp തേങ്ങ ചേർത്ത് ഇളക്കി എടുക്കുക. അപ്പം ചട്ടി ചൂടാക്കി എണ്ണ ഒഴിച്ച് ഓരോ തവി ഒഴിച്ച് ചുട്ടു എടുക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സോഫ്റ്റ് ഉണ്ണിയപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

സേമിയ ഉണ്ടെങ്കിൽ വെറും മൂന്ന്‌ ചേരുവകൾ വെച്ചു നല്ല കിടിലൻ സ്വീറ്റ് ഉണ്ടാക്കാം..

സേമിയ ഉണ്ടെങ്കിൽ വെറും മൂന്ന്‌ ചേരുവകൾ വെച്ചു നല്ല കിടിലൻ സ്വീറ്റ് ഉണ്ടാക്കാം..

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപെടുന്ന ഈ സ്വീറ്റ് മിനിറ്റുകൾക്കുള്ളിൽ ഈസി ആയി ഉണ്ടാക്കുന്നതെങ്ങനെയെന്ന് വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണണേ..ആദ്യം ഒരു പാൻ ചൂടാക്കി നെയ്യ് ഒഴിച്ച് നെയ്യ് ചൂടായി വന്നാൽ സേമിയ ചേർത്ത് കൊടുക്കാം..നന്നായി വഴറ്റി സേമിയയുടെ കളർ ചെറുതായി ചേഞ്ച്‌ ആയി വരുമ്പോ മിൽക്ക് മെയ്ഡ് ചേർക്കാം.മിൽക്ക് മെയ്ഡ് നല്ല പോലെ വറ്റി നെയ്യ് തെളിഞ്ഞു വരാൻ തുടങ്ങിയാൽ flame ഓഫാക്കാം.. flame ഓഫാക്കിയ ഉടനെ ചൂടോട് കൂടെ തന്നെ ഇത്‌ ഇഷ്ടം ഉള്ള ഷേപ്പ് ആക്കി എടുക്കാം.. ഒരോ ചേരുവകളും എത്ര അളവിലാണ് ചേർത്തിട്ടുള്ളതെന്ന് വിശദമായി അറിയാൻ വിഡിയോ കാണാൻ മറക്കരുതേ..

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കിടിലൻ സ്വീറ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

ആലങ്ങാ ഒരു നാടൻ പലഹാരം നിങ്ങളും ഉണ്ടാക്കി നോക്കൂ

തിരുവനന്തപുരം സ്പെഷ്യൽ ആലങ്ങ. പഴയ കാല രുചി.

ചേരുവകൾ :

ശർക്കര 2 അച്ചു

വെള്ളം 1 1/4 കപ്പ്‌

നെയ്യ് 1 ടേബിൾ സ്പൂൺ

ഏലക്ക 2

അരിപൊടി 1 1/2 കപ്പ്‌

ഓയിൽ

ജീരകം 1ടീ സ്പൂൺ

തേങ്ങ 1 കപ്പ്‌

തയ്യാറാകുന്ന വിധം :

ആദ്യം ശർക്കര ഒന്നു പാനി ആക്കി എടുക്കുക. ശേഷം തേങ്ങ നന്നായി ഫ്രൈ ചെയ്യുക.ശേഷം ചുവടു കട്ടി ഉള്ള ഒരു പാത്രത്തിൽ തേങ്ങ ചേർക്കുക. ജീരകം, കുറച്ചു ശർക്കര പാനി എന്നിവ ചേർത്ത് മിക്സ്‌ ചെയ്യുക. ശേഷം അരിപൊടി ചേർക്കാം. ഇനി തീ കത്തിക്കുക. തീ കുറച്ചു വച്ചു ബാക്കിയുള്ള ശർക്കര കുറച്ചു കുറച്ചു ഒഴിച്ച് കൊടുത്തു കൈ എടുക്കാതെ ഇളക്കുക. ശേഷം നെയ്യും, ഏലക്ക എന്നിവ ചേർക്കുക. ചെറിയ ചൂടോടു കൂടി ഉരുളകൾ ആക്കാം. എന്നിട്ടു ഫ്രൈ ചെയ്തെടുക്കാം. കേടാവാതെ ചൂട് ആറിയ ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ആലങ്ങാ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി V5 VLOGS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

വയറുനിറയെ ചോറു കഴിക്കാൻ ഈ ഒരു കറി മതിയാകും

പപ്പായ 1

ചെറുപയർ 1 കപ്പ്‌

മഞ്ഞൾ പൊടി 1 tsp

പച്ച മുളക് 3

കറിവേപ്പില

ഉപ്പ് ആവശ്യത്തിന്

തേങ്ങാ 1 കപ്പ്

ജീരകം 1 tsp

തയാറാക്കിയ വിധം:

പപ്പായയും പയറും മഞ്ഞൾപൊടി ഉപ്പ് ഇവ ചേർത്ത് കുക്കറിൽ വച്ചു വേവിക്കുക. വെന്ത ശേഷം ഉടക്കുക.
ഇനി അരപ്പ് ജീരകവും തേങ്ങായും പച്ച മുളകും മഞ്ഞൾ പൊടിയും ചേർത്തു നന്നായി അരച്ചു ഈ കറിയിൽ ചേർത്ത് ഇളക്കി തിളച്ച ശേഷം ഓഫ്‌ ആക്കുക..ഇനി കടുക് വറുത്തു ഉപയോഗിക്കാം..

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി B S VISION ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Tharipola

TharipolaIngredientsSemolinaAll-purpose flourBaking powderBaking sodaVanilla essence or vanilla flavorEggsSunflower oilSugarCardamomMilkTutti-frutti (optional, for topping)PreparationPreparing the base Mixing semolina with sunflower oil, then adding milk and sugar...