10 min മതി സോഫ്റ്റ് ഉണ്ണിയപ്പം റെഡി നിങ്ങളും ഉണ്ടാക്കി നോക്കൂ.

Advertisement

10 min കൊണ്ടു സൂപ്പർ സോഫ്റ്റ് ഉണ്ണിയപ്പം. അരി അരച്ച് ചുടാതെ അരിപ്പൊടി കൊണ്ട് പഞ്ഞി പോലെ അപ്പം ഉണ്ടാക്കാം. 150 gm ശർക്കര 1/2 കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി എടുക്കുക. അത് തണുക്കാൻ വേണ്ടി വെക്കണം. അതിനു ശേഷം നന്നായി ഒന്ന് അരിച്ചു എടുക്കണം. 1 കപ്പ് അരി പൊടി ഒരു പാത്രത്തിൽ എടുക്കുക. അതിൽ 1/2 കപ്പ് മൈദ , 1 പിഞ്ച് ഉപ്പ് , 1 പിഞ്ച് ബേകിൻ സോഡ എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക. 1 പഴം നന്നായി ഒന്ന് അടിച്ചു എടുക്കുക. റോബസ്റ്റ, പാളയം കോഡൻ ഏതെങ്കിലും പഴം എടുക്കാം. അതിലേക്ക് ശർക്കര ഉരുക്കി ചേർത്ത് മിക്സ് ചെയ്യുക. കുറച്ച് വെള്ളം കൂടി ചേർത്ത് ഇളക്കി എടുക്കുക. അതിൽ 1 tsp കറുത്ത എള്ള് , ഏലക്ക പൊടി , 1 tbsp തേങ്ങ ചേർത്ത് ഇളക്കി എടുക്കുക. അപ്പം ചട്ടി ചൂടാക്കി എണ്ണ ഒഴിച്ച് ഓരോ തവി ഒഴിച്ച് ചുട്ടു എടുക്കാം.

watch video

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സോഫ്റ്റ് ഉണ്ണിയപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Advertisements