അസാധ്യരുചിയിൽ സ്പെഷ്യൽ ചിക്കൻ ഫ്രൈ തയ്യാറാക്കി നോക്കൂ

Advertisement

ചിക്കൻ ഫ്രൈ ഒരിക്കലെങ്കിലും ഇങ്ങനെ തയ്യാറാക്കി നോക്കൂ വ്യത്യസ്തമായ രീതിയിൽ ഒരു ഉഗ്രൻ ചിക്കൻ ഫ്രൈ നിങ്ങൾ ഇത് വരെ ഇത്ര രുചിയിലൊരു ചിക്കൻ ഫ്രൈ കഴിച്ചിട്ടുണ്ടാവില്ല ഉറപ്പായും വിരുന്നുകാരുടെ മുന്നിലും പാർട്ടികളിലും സ്റ്റാർ ആവാൻ ഈ ഒരു ചിക്കൻ ഫ്രൈ മാത്രം മതി.

watch video

ആവശ്യമുള്ള സാധനങ്ങൾ

ചിക്കൻ-1/2kg ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1tbsp

Advertisements

ഉപ്പ് – ആവശ്യത്തിന്

മുളകുപൊടി-1 1/2tbsp മഞ്ഞൾപൊടി-1/2tbsp കുരുമുളകുപൊടി-1tbsp പെരുംജീരകപ്പൊടി-1/2tbsp ചിക്കൻ മസാല/

ഗരംമസാല-1tbsp

വിനാഗിരി / ചെറുനാരങ്ങാനീര്-1tbsp

ഓയിൽ-5tbsp

തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ചിക്കൻലേക്ക് ഒന്നര ടേബിൾ സ്പൂൺ മുളകുപൊടി അര ടേബിൾ സ്പൂൺ മഞ്ഞൾപൊടി ഒരു ടേബിൾ സ്പൂൺ കുരുമുളക് പൊടി അര ടേബിൾ സ്പൂൺ പെരുംജീരകപൊടി ഒരു ടേബിൾ സ്പൂൺ ഗരം മസാല പൊടി അല്ലെങ്കിൽ ചിക്കൻ മസാല പൊടി ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾസ്പൂൺ വിനാഗിരി അല്ലെങ്കിൽ ചെറുനാരങ്ങാനീര് ഇതെല്ലാം കൂടി നന്നായി ചിക്കൻ ഇലേക്ക് തേച്ചുപിടിപ്പിക്കുക… ഇനി ഇത് ഒരു മണിക്കൂർ മാറ്റി വെക്കാം.

ഒരു മണിക്കൂറിനുശേഷം ഒരു കുക്കറിലേക്ക് 5 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ നമ്മൾ മസാല പുരട്ടി മാറ്റിവെച്ച് ചിക്കൻ ഇതിലേക്ക് വെച്ചു കൊടുക്കാം ഇനി ഒരു വിസിൽ വേവിച്ചെടുക്കാം… ഒരു വിസിലിന് ശേഷം കുക്കർ തുറന്നു നോക്കാം നമ്മുടെ ചിക്കൻ വെന്തു കിട്ടിയിട്ടുണ്ടാകും… ഇനി ഒരു പാനിലേക്ക് നമ്മൾ നേരത്തെ വേവിക്കാൻ ഉപയോഗിച്ച അതേ ഓയിൽ ഒഴിച്ചു കൊടുക്കാം… ഇനി ഈ ഓയിലേക്ക് നമ്മൾ വേവിച്ചുവെച്ച ചിക്കൻ രണ്ട് മിനിറ്റ് രണ്ട് ഭാഗവും ഒന്ന് പൊരിച്ചെടുക്കാം…. സ്വാദിഷ്ഠമായ ചിക്കൻ ഫ്രൈ തയ്യാർ.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Rims Easy Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.