ഗോതമ്പ് പൊടിയും പാലും ഉണ്ടോ? വീട്ടിൽ തന്നെ കിടിലൻ ക്രീമി ഐസ് ക്രീം ഉണ്ടാക്കാം.

Advertisement

ഗോതമ്പ് പൊടിയും പാലും ഉണ്ടോ? വീട്ടിൽ തന്നെ കിടിലൻ ക്രീമി ഐസ് ക്രീം ഉണ്ടാക്കാം.

watch video

ചേരുവകൾ :

ഗോതമ്പു പൊടി -2 ടേബിൾ സ്പൂൺ

Advertisements

പാൽ -500 മില്ലി

പഞ്ചസാര -1 കപ്പ്‌

വാനില എസ്സെൻസ് -1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം :

ഒരു പാത്രത്തിലേക്ക് ഗോതമ്പ് പൊടി ഇട്ടു അതിലേക്കു 100 മില്ലി പാൽ ഒഴിച്ച് നന്നായി ഇളക്കുക. ഒട്ടും കട്ട ഇല്ലാതെ ഇളക്കി യോജിപ്പിക്കുക. ഒരു പാത്രത്തിൽ ബാക്കിയുള്ള 400 മില്ലി പാൽ തിളപ്പിക്കാൻ ആയ്ട്ട് വക്കുക. അതിലേക്കു പഞ്ചസാര കൂടി ഇട്ടു തിളയ്ക്കുന്ന വരെ ഇളക്കുക. തിളച്ചു കഴിഞ്ഞാൽ തീ താഴ്ത്തി വച്ചു അതിലേക്കു ഗോതമ്പ് പൊടി കലക്കി വച്ചു കുറേശേ ഇട്ടു കൊടുത്തു നന്നായി ഇളക്കി കൊടുത്തോണ്ടിരിക്കുക. കുറുകി വരുന്ന വരെ ഇളക്കണം. തഴന്ന തീയിൽ വേണം ഇളക്കനായിട്ട്. ഒരു പാട് കാട്ടിയാവണ്ട ആവശ്യമില്ല. തണുത്ത ശേഷം മിക്സിയുടെ ജാറിൽ ഇട്ടു ഒരു 5 മിനിറ്റ് അടിച്ചെടുക്കുക. ഒരു പാത്രത്തിൽ ആക്കി ഫോയിൽ പേപ്പർ കൊണ്ട് കവർ ചെയ്തു അടപ്പു വച്ചു നന്നായി അടച്ചു ഒരു 2 മണിക്കൂർ ഫ്രീസറിൽ വക്കുക. അതിനുശേഷം എടുത്തു മിക്സിയിൽ ഇട്ടു വാനില എസ്സെൻസ് ചേർത്ത് നന്നായി അടിച്ചെടുക്കുക. എന്നിട്ട് പത്രത്തിലാക്കി ഫോയിൽ പേപ്പർ വച്ചു കവർ ചെയ്തു അടപ്പു മുറുക്കി അടച്ചു രാത്രി മുഴുവനോ അല്ലെങ്കിൽ 7 തൊട്ടു 8 മണിക്കൂർ ഫ്രീസറിൽ വച്ചു എടുക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഐസ് ക്രീം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Treasures by Rohini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.