ദാബ സ്റ്റൈൽ പനീർ ടിക്കയും പനീർ ടിക്ക മസാലയും നമുക്കും എളുപ്പത്തിൽ ഉണ്ടാക്കാം.

Advertisement

ദാബ സ്റ്റൈൽ പനീർ ടിക്കയും പനീർ ടിക്ക മസാലയും.. 2 റെസിപ്പി..

watch video

വീട്ടിലെ മസാലപ്പൊടികൾ മാത്രം മതി.. നമുക്കും എളുപ്പത്തിൽ ഉണ്ടാക്കാം.

ആദ്യം തന്നെ നമുക്ക് പനീർ ടിക്ക യിലേക്കുള്ള മസാലപ്പൊടികൾ മിക്സ് ചെയ്യാം. ഇവിടെ 200 ഗ്രാം പനീർ ആണ് എടുത്തിട്ടുള്ളത്..ഇതിലേക്കു നമുക്ക് രണ്ട് ടേബിൾസ്പൂൺ കടലമാവ് ഒരു ടേബിൾ സ്പൂൺ മുളകുപൊടി ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി രണ്ട് ടേബിൾ സ്പൂൺ തൈര് പാകത്തിന് ഉപ്പ്.. എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് നമ്മുടെ പനീർ ചേർത്ത് പിടിപ്പിക്കണം. അരമണിക്കൂർ ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്യണം. ശേഷം ഫ്രൈ ചെയ്തെടുക്കാം.

Advertisements

ഈ പനീർ പുറത്തെടുത്ത് മസാലയിൽ കുറച്ച് സവാള ചതുരത്തിൽ കട്ട് ചെയ്തത്, ക്യാപ്സിക്കം പല കളറിലുള്ള അത് കട്ട് ചെയ്തതും, തക്കാളി ചതുരത്തിൽ കട്ട് ചെയ്തത് എല്ലാം ഒന്നാം മസാലയിൽ മിക്സ് ചെയ്തു എണ്ണയിൽ ഒന്നു വാട്ടിയെടുത്താൽ നമുക്ക് പനീർ ടിക്ക ലേക്കുള്ള സാധനങ്ങൾ റെഡിയായി. ഒരു സ്ക്യൂബ് റിൽ അല്ലെങ്കിൽ ഒരു സ്റ്റിക്കിൽ ഈ സവാള പനീർ തക്കാളി ക്യാപ്സിക്കം എന്നിവ കുത്തിവെച്ചാൽ പനീർ ടിക്ക സ്റ്റിക്സ് റെഡിയായി.

ഇനി നമുക്ക് പനീർ ടിക്ക മസാല എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് രണ്ട് ടീ സ്പൂൺ ഓയിൽ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് ഒരല്പം ജീരകം കുറച്ചു കായം പൊടി, ഒരു അര സവാള കട്ട് ചെയ്തത് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,ചേർത്ത് നന്നായി വഴറ്റി എടുക്കണം. കളർ നുവേണ്ടി ഒരു ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ ചേർത്തു കൊടുക്കാം. ഒരു ടീസ്പൂൺ കസൂരിമേത്തി ചേർത്ത് കൊടുക്കുക..

ഇനി നമുക്ക് അതിലേക്ക് രണ്ട് തക്കാളി മിക്സിയിൽ അടിച്ചു ചേർക്കണം. ഈ മസാല നന്നായിട്ട് വഴറ്റി എണ്ണ തെളിഞ്ഞു വരുമ്പോൾ നമുക്ക് ഇതിലേക്ക് പാകത്തിന് ഉപ്പും ചേർത്ത് കൊടുക്കാം. കൂടെ അര ടീസ്പൂൺ പഞ്ചസാരയും ചേർത്തു കൊടുക്കാം. ഒരു കാൽ ടീസ്പൂൺ ഗരം മസാലയും ചേർത്താൽ നല്ല ഒരു മണം കിട്ടും.ഇനി നമുക്ക് ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ച പനീർ ഇട്ടുകൊടുക്കാം. കുറച്ചുനേരം മൂടി വെച്ച് വേവിക്കണം. ഇനി നമുക്ക് വിളമ്പുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ബട്ടർ കുറച്ച് മല്ലിയില എന്നിവ ചേർത്തു കൊടുക്കാം. പനീർ ടിക്ക മസാല ഇവിടെ റെഡിയായിട്ടുണ്ട്.ഈ വീഡിയോ ഇഷ്ടമായാൽ നിങ്ങളുടെ അഭിപ്രായങ്ങൾ പറയണേ..

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പനീർ ടിക്ക മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.