സോസുകളൊന്നും ചേർക്കാതെ തന്നെ നല്ല കിടിലൻ ടേസ്റ്റിൽ ഗോപി മഞ്ചൂരിയൻ ഉണ്ടാക്കാം
പുറത്ത് നിന്നും വെടിക്കുന്നതിനേക്കാൾ കിടിലൻ ടേസ്റ്റിൽ ഈസി ആയി ഗോബി മഞ്ചുരിയൻ എങ്ങനെ ഉണ്ടാക്കാമെന്ന് വിശദമായി അറിയാൻ വിഡിയോ മുഴുവൻ കാണണേ..
ആദ്യം 500 ഗ്രാം കോളി ഫ്ലവർ വെള്ളത്തിൽ ഇട്ട് ഒരു മിനിറ്റ് ഒന്ന് തിളപ്പിച്ചതിന് ശേഷം വെള്ളം നല്ല പോലെ വാർത്തതിലേക്ക് രണ്ട് കോഴിമുട്ട, (ഓപ്ഷണൽ ), രണ്ട് ടേബിൾ സ്പൂൺ കോൺ ഫ്ലോർ, ഒരു ടേബിൾ സ്പൂൺ അരിപൊടി, ഒരു ടേബിൾ സ്പൂൺ മൈദ,ഒരു ടേബിൾ സ്പൂൺ മുളക് പൊടി, ആവിശ്യത്തിന് ഉപ്പ് ഇത്രയും ചേർത്ത് നന്നായി ഒന്ന് മിക്സ് ആക്കി എടുക്കാം.. ഇത് ഇനി നല്ല ചൂട് ഓയിലിൽ ഒന്ന് ഫ്രൈ ചെയ്ത് എടുക്കാം.. ഇനി ബാക്കി ഉള്ള ഓയിലില്ലേക്ക് രണ്ട് ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് നന്നായി വഴറ്റാം..
പച്ചമണം നന്നായി മാറി വന്നാൽ രണ്ടു മീഡിയം സൈസിലുള്ള സബോളയും ഒരു ക്യാപ്സിക്കവും കട്ട് ചെയ്തത് ചേർത്ത് കൊടുക്കാം..അത് വഴന്ന് വരുന്ന സമയം കൊണ്ട് ഒരു മിക്സിയുടെ ജാറിൽ രണ്ടു തക്കാളി കട്ട് ചെയ്തത് 6 വെളുത്തുള്ളി, ഒരു ടേബിൾ സ്പൂൺ മുളക് പൊടി, കറിയിലേക്ക് ആവിശ്യത്തിന് ഉള്ള ഉപ്പ്, കുരുമുളക് എരിവിന് അനുസരിച് ഇത്രയും നന്നായി ഒന്ന് അരച്ചെടുക്കാം..ഇതിലേക്ക് നമുക്ക് രണ്ട് ടേബിൾ സ്പൂൺ സുർക്കയും,ഉപ്പും എരിവും പുളിയും ബാലൻസ് ആക്കാൻ വേണ്ടി കുറച്ചു പഞ്ചസാര യും ചേർക്കാം.. ഇത് ഇനി ഒന്ന് കൂടെ അടിച്ചെടുക്കാം.. സബോളയും ക്യാപ്സിക്കവും നന്നായി വഴന്ന് വന്നാൽ അരച്ചത് ചേർക്കാം.. ഇതിലെ വെള്ളം വറ്റി എണ്ണ തെളിഞ്ഞു വരുന്ന വരെ നന്നായി വഴറ്റാം..
തക്കാളിയുടെ പച്ചമണം മാറി എണ്ണ തെളിഞ്ഞു വരാൻ തുടങ്ങിയാൽ ഫ്രൈ ചെയ്ത കോളി ഫ്ലവറും, ഒരു ക്യാപ്സിക്കത്തിന്റെ പകുതിയും ചേർത്ത് കൊടുക്കാം..ഇത് ഇനി മസാലയിൽ നന്നായി ഒന്ന് മിക്സ് ആക്കാം..ഇതിലേക്ക് ഇനി രണ്ടു കപ്പ് വെള്ളത്തിൽ രണ്ടു ടേബിൾ സ്പൂൺ കോൺ ഫ്ലോർ ചേർത് മിക്സ് ആക്കിയത് ചേർത് കൊടുക്കാം.. ഒന്ന് കൂടെ നല്ല പോലെ ഇളക്കി യോജിപ്പിച്ചു കൊടുക്കാം.. കറി നന്നായി തിളപ്പിച്ച് ഗ്രേവി കുറുകി വരുമ്പോൾ കുറച്ചു കൂടെ പഞ്ചസാരയും കാൽ ടേബിൾ സ്പൂൺ ഗരം മസാല പൊടി കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം flame ഓഫാക്കാം.. അരമണിക്കൂർ ഒന്ന് മൂടി വെച്ചതിനു ശേഷം സെർവ് ചെയ്യാം..
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഗോപി മഞ്ചൂരിയൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.