നേന്ത്രപ്പഴം കൊണ്ട് എളുപ്പത്തിൽ ഒരു ടേസ്റ്റി കറി നിങ്ങളും ഉണ്ടാക്കി നോക്കൂ.

Advertisement

നേന്ത്രപ്പഴം കൊണ്ട് എളുപ്പത്തിൽ ഒരു ടേസ്റ്റി കറി നിങ്ങളും ഉണ്ടാക്കി നോക്കൂ.സാധാരണ പുളിശ്ശേരി നമ്മൾ ഉണ്ടാകാറുള്ളത് പൈനാപ്പിൾ, മാമ്പഴം എന്നിവ വെച്ചാണല്ലോ.. എന്നാൽ ഇതൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ നമുക്ക് എളുപ്പത്തിലുണ്ടാക്കാവുന്ന നല്ല ടേസ്റ്റി പുളിശ്ശേരി ആണിത്ഈ കറി എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം..

watch video

ഇതിലേക്ക് 2 പഴുത്ത നേന്ത്രപ്പഴം ആണ് ഉപയോഗിക്കുന്നത്. ചെറുതായി കഷണങ്ങളാക്കി മുറിച്ചെടുക്കുക. ഇനി നമുക്ക് ഇത് വേവിക്കാൻ ഉള്ള പാത്രത്തിലേക്ക് മാറ്റാം. ഇതിലേക്ക് അര ടീസ്പൂൺ മുളകുപൊടി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി പാകത്തിന് ഉപ്പ്, ഒരു ഗ്ലാസ് വെള്ളം, ചേർത്ത് 5 മിനിറ്റ് വേവിച്ചെടുക്കാം..

ഇനി ഇതിലേക്ക് ഒരു അരപ്പ് ഉണ്ടാക്കണം. അതിനായി ഒരു കപ്പ് തേങ്ങയും അര ടീസ്പൂൺ ജീരകവും ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ കൂട്ടു നമ്മൾ വേവിച്ചുവച്ചിരിക്കുന്ന പഴത്തിനെ കൂട്ടിലേക്ക് ചേർക്കാം. കൂടെ ഒരു ടീസ്പൂൺ ശർക്കര പൊടിച്ചതും ചേർത്ത് കൊടുക്കുക.. ഇത് നന്നായി തിളച്ച് വെന്തുവരുമ്പോൾ. ഒരു കപ്പ മോര് അടിച്ച് ചേർക്കണം. ഉപ്പു പാകത്തിന് ചേർത്ത് കൊടുക്കുക. ഇതൊന്നും ചൂടായി വരുമ്പോൾ നമുക്ക് തീ ഓഫ് ചെയ്യാം. ഇതൊന്ന് നമുക്ക് താ ളിക്കാം. ഒരു ചെറിയ തടുക്ക് അടുപ്പത്തുവെച്ച് അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ കടുക്, കാൽ ടീസ്പൂൺ ഉലുവയുടെ പൊടി, കറിവേപ്പില ഉണക്കമുളക്, എന്നിവ ചേർത്ത് പൊട്ടിച്ച്, കറി കൂട്ടിലേക്ക് ചേർക്കാം. നമ്മുടെ വായിൽ വെള്ളമൂറും പഴം പുളിശ്ശേരി ഇവിടെ റെഡിയായിട്ടുണ്ട്.

Advertisements