റവ കൊണ്ട് എത്ര കഴിച്ചാലും മതി വരാത്ത നല്ല കിടിലൻ പലഹാരം ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ
വൈകീട്ട് ചായയുടെ കൂടെ സ്നാക്ക് ആയി മാത്രം അല്ല ബ്രേക്ഫാസ്റ്റ് ആയും കഴിക്കാവുന്ന ഈ പലഹാരം വളരെ ഈസിയും ഹെൽത്തിയും ആയി ഉണ്ടാക്കുന്നത് എങ്ങനെയെന്നു അറിയാൻ വീഡിയോ മുഴുവൻ കാണണേ..
ആദ്യം മസാല ഉണ്ടാക്കാം.. അതിനായി പാൻ ചൂടായാൽ കുറച്ചു ഓയിൽ ഒഴിച്ച് ചൂടായി വന്നാൽ രണ്ട് മീഡിയം സൈസ് ലുള്ള സബോള ചെറുതാക്കി ചോപ് ചെയ്തത് ചേർത്ത് വഴറ്റാം..സബോള വഴന്ന് സോഫ്റ്റ് ആയി വന്നാൽ അഞ്ചാറു വെളുത്തുള്ളിയും, ചെറിയ കഷ്ണം ഇഞ്ചിയും ഒരു ടേബിൾ സ്പൂൺ മുളക് പൊടിയും കാൽ ടേബിൾ സ്പൂൺ മഞ്ഞൾപൊടിയും കാൽ ടേബിൾ സ്പൂൺ ഗരം മസാലയും ചേർത്ത് നന്നായി അരച്ചു പേസ്റ്റ് ആക്കിയത് ചേർത്ത് കൊടുക്കാം.
ഇത് നന്നായി വഴന്ന് വെളുത്തുള്ളി, ഇഞ്ചിയുടെ പച്ചമണവും പൊടികളുടെ കുതും ഒക്കെ മാറി വന്നാൽ ഫിലിങ് ചിക്കനോ, ബീഫോ, ചെമ്മീനോ എന്ത് വെച്ചിട്ടാണോ ഉണ്ടാക്കുന്നത് അത് ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് വേവിച്ചതിന് ശേഷം ചേർത്ത് കൊടുക്കാം.. അതിന്റെ ഒപ്പം ഒരു തക്കാളി കൂടെ ചോപ് ചെയ്തത് ചേർത്ത് കൊടുക്കാം..
തക്കാളി നല്ല പോലെ വെന്ത് അതിൽ നിന്നും വരുന്ന വെള്ളം നന്നായി വറ്റി വന്നാൽ കുറച്ചു കറി വേപ്പില അല്ലെങ്കിൽ മല്ലിയില ചേർക്കാം.. കാൽ ടേബിൾ സ്പൂൺ ഗരം മസാല പൊടി കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം flame ഓഫാക്കാം.. ഇത് സൈഡ് ലേക്ക് മാറ്റി വെക്കാം.. ഇനി കവറിങ്നുള്ള ബാറ്റെർ തയ്യാറാക്കാം..
അതിനായി ഒരു ബൗളിൽ രണ്ടു കപ്പ് റവ എടുക്കാം.. ഇതിലേക്ക് ആവിശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഒന്ന് മിക്സ് ആക്കിയ ശേഷം റവ എടുത്ത അതേ കപ്പിൽ ഒരു കപ്പ് തീരെ പുളിയില്ലാത്ത തൈര് ചേർത്ത് നല്ലപോലെ ഒന്ന് മിക്സ് ആക്കാം.. ഇനി ഇതിലേക്ക് ഒരു കപ്പ് വെള്ളം കുറച്ചു കുറച്ചു ആയി ചേർത്ത് നല്ല പോലെ ഒന്ന് മിക്സ് ആക്കി ഇഡലി മാവിന്റെ പരുവത്തിൽ ആക്കി എടുക്കാം….ടേസ്റ്റ് ഒന്ന് ബാലൻസ് ആക്കാൻ വേണ്ടി അര ടേബിൾ പഞ്ചസാര കൂടെ ചേർക്കാം. ഇനി റവ കുതിരനായി 10 മിനിറ്റ് മൂടി വെക്കാം..10 മിനിറ്റ് ന് ശേഷം നോക്കിയാൽ മാവ് കുറച്ചു കൂടെ കട്ടി ആയിട്ടുണ്ടാകും.. കാൽ കപ്പ് നേക്കാളും കുറവ് വെള്ളം കൂടെ ചേർത്ത് ഒന്ന് കൂടെ ഇളക്കി യോജിപ്പിക്കാം..ഇപ്പൊ മാവ് റെഡി ആയി..
ഇനി ഒരു പാനിൽ നെയ്യോ, ഓയിലോ സ്‌പ്രെഡ് ചെയ്ത് കൊടുത്തതിന് ശേഷം കുറച്ചു മാവൊഴിക്കാം..അതിന് മുകളിൽ ആയി രണ്ടു മൂന്നു ടേബിൾ സ്പൂൺ ഫില്ലിംഗ് ഇട്ട് കൊടുക്കാം.. അതിന് മുകളിൽ വീണ്ടും കുറച്ചു മാവ് ഒഴിച്ച് കൊടുക്കാം..
നാല് മിനിറ്റ് കഴിഞ്ഞാൽ നെയ്യ് സ്‌പ്രെഡ് ചെയ്ത വേറൊരു പാനിലേക്ക് മുകൾ ഭാഗം കൂടെ വേവാൻ ആയി മറിച്ചിട്ട് കൊടുക്കാം.മുകൾ ഭാഗവും രണ്ട് മൂന്നു മിനിറ്റ് വേവിച്ചതിന് ശേഷം പാനിൽ നിന്നും മാറ്റാം..പലഹാരം റെഡി, ചൂടോട് കൂടെ സെർവ് ചെയ്യാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കിടിലൻ പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.