ഗാർലിക് സോസ് വളരെ കുറച്ചു ഓയിൽ ചേർത്ത് ഉണ്ടാക്കി നോക്കൂ

Advertisement

ഗാർലിക് സോസ് വളരെ കുറച്ചു ഓയിൽ ചേർത്ത്, മുട്ടയും പാലും ഉരുളങ്കിഴങ്ങും ചേർക്കാതെ ഉണ്ടാക്കി നോക്കൂ. ഗ്രീൻപീസ് എഗ്ഗ് മസാല കറി പുറത്തു നിന്നും വാങ്ങിക്കുന്നതിനേക്കാൾ കിടിലൻ ടേസ്റ്റിൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ…

watch video

ഇറച്ചി മസാലയുടെ അതേ രുചിയിൽ വളരെ ഈസി ആയി ഈ കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാൻ വിഡിയോ മുഴുവൻ കാണണേ..

Advertisements

ആദ്യം ഒരു കുക്കറിൽ 400 ഗ്രാം ഗ്രീൻപീസ് വെള്ളത്തിൽ 8 മണിക്കൂർ കുതിർക്കാനായി ഇട്ടതിനു ശേഷം വെള്ളം നല്ല പോലെ വെള്ളം വാർത്തു ഇതിലേക്ക് മുങ്ങി കിടക്കാൻ പാകത്തിന് വെള്ളവും ആവിശ്യത്തിന് ഉപ്പും കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് ഒരു വിസിൽ വരുന്നത് വരെ വേവിക്കാം..

ഗ്രീൻ പീസ് വേവുന്ന സമയം കൊണ്ട് മസാല ഉണ്ടാക്കാം. അതിന് വേണ്ടി ഒരു പാൻ ചൂടാക്കി കുറച്ചു ഓയിൽ ഒഴിച്ച് കൊടുക്കാം.. ഓയിൽ ചൂടായി വന്നാൽ രണ്ടു മീഡിയം സൈസ് ലുള്ള സബോള, ഒരു ചെറിയ കഷ്ണം ഇഞ്ചി, പത്തു വെളുത്തുള്ളി ഇത്രയും അരിഞ്ഞത് ചേർത്ത് വഴറ്റാം.. ..

ഇത്‌ വഴന്ന് ഇഞ്ചി വെളുത്തുള്ളിയുടെ raw സ്മെല് മാറിയാൽ ഇതിലേക്ക് തക്കാളി ചേർക്കാം.. മസാല യിലേക്കുള്ള ഉപ്പ് കൂടെ ചേർത്ത് കൊടുക്കാം.. തക്കാളി നന്നായി വെന്ത് ഉടഞ്ഞ് വന്നാൽ flame ഓഫാക്കി മസാലയുടെ ചൂട് ഒന്ന് മാറി വരുമ്പോ മിക്സിയിലേക്ക് അരക്കാൻ ആയി മാറ്റാം..

ഈ മസാല യുടെ കൂടെ 10 അണ്ടിപരിപ്പും, ഒരു ടേബിൾ സ്പൂൺ കസൂരി മേതിയും കൂടെ ചേർത്ത് നന്നായി ഒന്ന് അരച്ചെടുക്കാം.. ഇത്‌ ഇനി സൈഡ്ലേക്ക് മാറ്റി വെക്കാം..

അടുത്തത് ആയി അതേ പാനിൽ തന്നെ ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കാം.. നെയ്യ് ചൂടായി വന്നാൽ ഒരു സബോള ചെറുതാക്കി കൊതിയരിഞ്ഞതും, എരിവിന് അനുസരിച്ചു പച്ചമുളക് നടു കീറിയതും ചേർത്ത് വഴറ്റാം.. സബോള നന്നായി വഴന്ന് സോഫ്റ്റ്‌ ആയി വന്നാൽ അര ടേബിൾ സ്പൂൺ ഗരം മസാല പൊടി, മുക്കാൽ ടേബിൾ സ്പൂൺ മുളക് പൊടി, മുക്കാൽ ടേബിൾ സ്പൂൺ മല്ലി പൊടി ഇത്രയും ചേർത്ത് മൂപ്പിക്കാം..
പൊടികൾ എല്ലാം നന്നായി മൂത്തു വന്നാൽ ഇതിലേക്ക് മസാല അരച്ചത് ചേർക്കാം..

കളർ ഒന്ന് ചേഞ്ച്‌ ആവുന്നത് വരെ രണ്ട് മിനിറ്റ് നേരം വഴറ്റിയതിന് ശേഷം ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന ഗ്രീൻപീസ് ചേർത്ത് കൊടുക്കാം.. പിന്നേ എത്രത്തോളം ഗ്രേവി വേണോ അത്രയും വെള്ളം കൂടെ ചേർക്കാം.. ഇനി നന്നായി ഇളക്കി യോജിപ്പിച്ചു ചെറുതായി തിള വന്നാൽ പുഴുങ്ങി വെച്ച കോഴിമുട്ട ചേർക്കാം.. ഒപ്പം തന്നെ കുറച്ചു മല്ലി ഇല അരിഞ്ഞതും കൂടെ ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിച്ചു രണ്ടു മിനിറ്റ് കൂടെ മൂടി വെച്ച് തിളപ്പിച്ചതിന് ശേഷം flame ഓഫാക്കാം.. ഗ്രീൻ പീസ് എഗ്ഗ് മസാല കറി റെഡി.. ചൂടോട് കൂടെ വിളമ്പാം.

മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ എനേബിൾ ചെയ്യാനും മറക്കരുത്.