കുട്ടികാലത്ത് ഈ ബേക്കറി ബിസ്ക്കറ്റ് കഴിച്ചവരുണ്ടോ? കാഷ്യൂ ബിസ്ക്കറ്റ് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

Advertisement

കുട്ടികാലത്ത് ഈ ബേക്കറി ബിസ്ക്കറ്റ് കഴിച്ചവരുണ്ടോ? കാഷ്യൂ ബിസ്ക്കറ്റ് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. 1.5 കപ്പ് മൈദ ഒരു പാത്രത്തിൽ എടുക്കുക. അതിലേക്ക് 1/2 tsp ബേക്കിംഗ് പൗഡർ , 1/4 tsp ബേക്കിംഗ് സോഡ എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക. അത് അവിടെ മാറ്റി വെക്കുക. വേറെ ഒരു പാത്രത്തിൽ 2 tbsp ബട്ടർ എടുക്കുക. അതിലേക്ക് 3/4 കപ്പ് പൊടിച്ച പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യുക. 2 tbsp എണ്ണ ഒഴിക്കുക , 2 മുട്ട , എന്നിവ ചേർത്ത് ഇളക്കി എടുക്കുക. അതിലേക്ക് ബനാന ഇസ്സൻസ് 1 tsp , 2 tbsp കസ്റ്റ ഡ് പൗഡർ , 2 tbsp പാൽപ്പൊടി , 2 tsp കോണ് ഫ്ലോർ ചേർത്ത് ഇളക്കുക. അതിലേക്ക് 1 പിഞ്ച് മഞ്ഞൾ പൊടി കളറിനു വേണ്ടി ചേർക്കുക. തയ്യാറാക്കി വെച്ച മൈദ കൂടി ചേർക്കുക. കുഴച്ച് ഉരുട്ടി എടുക്കുന്ന പരുവത്തിൽ ആക്കി എടുക്കുക. കശുവണ്ടി രൂപത്തിൽ ആക്കി എടുത്തു ബേക്കിംഗ് ട്രേയിൽ വെക്കുക. 1 മുട്ട ഉടച്ചത് അതിനു മുകളിൽ സ്പ്രെഡ് ചെയ്യുക. ഇതൊരു 20 മിൻ 180 ° വെച്ച് ബേക്ക് ചെയ്ത് എടുക്കുക.

watch video

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കാഷ്യൂ ബിസ്ക്കറ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Advertisement
Previous articleഗാർലിക് സോസ് വളരെ കുറച്ചു ഓയിൽ ചേർത്ത് ഉണ്ടാക്കി നോക്കൂ
Next articleഉച്ചയ്ക്ക് ഉണ്ടാക്കിയ ചോർ ബാക്കി ഉണ്ടോ???? എന്നാൽ ഈ അടിപൊളി സ്നാക്ക് ഒന്ന് ട്രൈ ചെയ്ത് നോക്കു..