ചപ്പാത്തിയിലെക്കും ചോറിലേക്കും അടിപൊളി കോമ്പിനേഷൻ ആയ കിടിലൻ വെണ്ടക്ക കറി ഇത് പോലെ ഉണ്ടാക്കി നോക്കൂ.

Advertisement

ചപ്പാത്തിയിലെക്കും ചോറിലേക്കും അടിപൊളി കോമ്പിനേഷൻ ആയ കിടിലൻ വെണ്ടക്ക കറി ഇത് പോലെ ഉണ്ടാക്കി നോക്കൂ..

watch video

സ്ഥിരം വെണ്ടക്ക കറികളിൽ നിന്നും വ്യത്യസ്തമായ രുചിയിൽ എങ്ങനെയാണ് ഈ കറി ഉണ്ടാക്കുന്നതെന്നറിയാൻ വീഡിയോ മുഴുവൻ ആയും കാണണേ..
ആദ്യം കറിയിലേക്കുള്ള 300 ഗ്രാം വെണ്ടയ്ക്ക ആവിശ്യത്തിന് ഉപ്പ് ചേർത്ത് ഓയിലിൽ ചെറുതായി ഒന്ന് വഴറ്റി എടുക്കാം..

ഇനി ഇതേ ഓയിലിൽ രണ്ടു മീഡിയം സൈസ് ലുള്ള സബോള നൈസ് ആയി അരിഞ്ഞത്, എരിവിന് അനുസരിച്ചു പച്ചമുളക്,നാലഞ്ചു വെളുത്തുള്ളി കുറച്ചു കറി വേപ്പില ഇത്രയും ചേർത്ത് വഴറ്റാം..
സബോള വഴന്ന് സോഫ്റ്റ്‌ ആയി വരുമ്പോൾ ,കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടിയും ഒരു ടേബിൾ സ്പൂൺ മല്ലി പൊടിയും ചേർത്ത് നന്നായി മൂപ്പിക്കാം.. പൊടികളും നന്നായി മൂത്തു വന്നാൽ ഒരു മീഡിയം സൈസ് ലുള്ള തക്കാളി, ഒരു ഉരുളന്കിഴങ് ക്യൂബ്സ് ആക്കി കട്ട് ചെയ്തത്, ആവിശ്യത്തിന് ഉപ്പ് ഇത്രയും ചേർത്ത് നല്ല പോലെ ഒന്ന് ഇളക്കി യോജിപ്പിച്ചു കൊടുക്കാം..

Advertisements

തക്കാളി വെന്ത് സോഫ്റ്റ്‌ ആയി വന്നാൽ ഒരു കപ്പ് തേങ്ങാപാല് (രണ്ടാം പാല് )ചേർത്ത് നന്നായി മിക്സ്‌ ആക്കി കൊടുക്കാം..
ഉരുളന്കിഴങ് ഒക്കെ നല്ല പോലെ വെന്ത് രണ്ടാം പാല് അത്യാവശ്യം വറ്റി വന്നാൽ ഉരുളന്കിഴങ് കൈയിൽ വെച്ച് ചെറുതായി ഒന്ന് ഉടച്ചു കൊടുക്കാം.. അതിന് ശേഷം ഇതിലേക് വഴറ്റി വെച്ച വെണ്ടയ്ക്ക ചേർക്കാം.. നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം വേണ്ടക്കയിൽ മസാല നന്നായി പിടിക്കാൻ ആയി മൂന്ന് മിനിറ്റ് കൂടെ മൂടി വെച്ച് വേവിക്കാം..ഇനി ഒരു കപ്പ്‌ കട്ടിയുള്ള തേങ്ങാപാൽ ( ഒന്നാം പാൽ) കൂടെ ചേർത് നല്ല പോലെ മിക്സ്‌ ആക്കിയതിന് ശേഷം ചെറിയ തിള വരുന്നത് വരെ രണ്ടു മൂന്ന് മിനിറ്റ് കൂടെ ലോ ഫ്‌ളൈമിൽ മൂടി വെക്കം..

അതിന് ശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ കുരുമുളക് പൊടിയും കുറച്ചു കൂടെ കറി വേപ്പിലയും ചേർത് നല്ല പോലെ ഇളക്കി യോജിപ്പിച്ചതിന് ശേഷം flame ഓഫാക്കാം..

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വെണ്ടക്ക കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.