ബിസ്ക്കറ്റ് പുഡിങ് വെറും 10 മിനുട്ട് കൊണ്ട് കുറഞ്ഞ ചേരുവകൾ വെച്ചു ഈസി ആയി ഉണ്ടാക്കാം…

Advertisement

ബിസ്ക്കറ്റ് പുഡിങ് വെറും 10 മിനുട്ട് കൊണ്ട് കുറഞ്ഞ ചേരുവകൾ വെച്ചു ഈസി ആയി ഉണ്ടാക്കാം..

watch video

പുഡിങ് ഇത് വരെ ഉണ്ടാക്കാത്തവർക്ക് പോലും വായിലിട്ടാൽ അലിഞ്ഞു പോകുന്ന കിടിലൻ ടെസ്റ്റിൽ ഈ പുഡിങ് വളരെ എളുപ്പത്തിൽ ഉണ്ടാക്കുന്നതെങ്ങനെയെന്ന് അറിയാൻ വിഡിയോ മുഴുവൻ കാണണേ ..

ആദ്യം ഒരു ബൗളിലേക്ക് ഒരു കപ്പ്‌ തിളച്ച വെള്ളം ഒഴിക്കാം.. ഇതിലേക്ക് കുറച്ചു കോഫി പൗഡർ ചേർത്ത് നല്ല പോലെ ഒന്ന് മിക്സ്‌ ആക്കി എടുക്കാം.. കോഫിയുടെ ഫ്ലെവർ ഇഷ്ടല്ലെങ്കിൽ അതിന് പകരം ഇളം ചൂടുള്ള പാൽ എടുക്കാം..

Advertisements

ഇനി മേരിഗോൾഡ് ബിസ്‌ക്കറ്റ് ഓരോന്നായി കോഫിയിൽ ടിപ് ചെയ്ത് പുഡിങ് സെറ്റ് ചെയ്യുന്ന ട്രേ യിൽ നിരത്തി കൊടുക്കാം.. ബിസ്‌ക്കറ്റിന്റെ ലയർ അത്യാവശ്യം തീക്ക് ആയിട്ട് വേണമെന്നുണ്ടെങ്കിൽ അതിനനുസരിച്ചു കൂടുതൽ ബിസ്‌ക്കറ്റ് വെച്ച് കൊടുക്കുക..ഇനി ഇതിന് മുകളിൽ ഒരു ക്രീം ലയർ കൊടുക്കാം.അതിനായി വി പ്പിങ് ക്രീം, തീക്ക് ക്രീം അല്ലെങ്കിൽ ഫ്രഷ് ക്രീം ഇതിൽ ഏതെങ്കിലും ഒന്ന് പഞ്ചസാര ചേർത്ത് മിക്സ്‌ ആക്കി ബിസ്ക്കറ്റിന് മുകളിൽ സ്പ്രെഡ് ചെയ്ത് കൊടുക്കാം..ഈ ക്രീമുകൾ ഒന്നും കയ്യിൽ ഇല്ലെങ്കിൽ പാലിൽ പഞ്ചസാരയും കോൺ ഫ്ലോറും ചേർത്ത് കുറുക്കി എടുത്തത് ആയാലും മതി.. അങ്ങനെ ചെയ്യുമ്പോൾ പഞ്ചസാരക്ക് പകരം മിൽക്ക് മൈഡും ഏതെങ്കിലും ചീസ് കൈയിൽ ഉണ്ടെങ്കിൽ അതും കൂടെ ചേർത്താൽ അടിപൊളി ആയിരിക്കും..

ഇനി ക്രീം ലയറിന്റെ മുകളിൽ കുറച്ചു കോകോ പൗഡർ കൂടെ സ്പ്രെഡ് ചെയ്ത് കൊടുക്കാം.. ഇനി സെയിം സ്റ്റെപ് റിപീറ്റ് ചെയ്യാം.. ഗാർണിഷിങ് നായി മുകളിൽ ബിസ്‌ക്കറ്റ് പൊടിച്ചത് അല്ലെങ്കിൽ നട്ട്സ് ഇട്ട് കൊടുക്കാം.. ഇത്‌ മൂന്നു മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു സെറ്റ് ചെയ്തതിന് ശേഷം സെർവ് ചെയ്യാം…

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബിസ്ക്കറ്റ് പുഡിങ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.