സിംപിൾ തേങ്ങ അരച്ച മീൻ കറി ഉണ്ടാക്കി നോക്കൂ

ആവോലി മീൻ കറി:

ആവോലി മീൻ – 1/2 kg
(ഏതു മീൻ കൊണ്ടും ഉണ്ടാക്കാം )

കുടംപുളി – 3

പച്ചമുളക് – 3- 4

ഉപ്പ്

കറിവേപ്പില

അരപ്പ് :

തേങ്ങാ – 11/2 cup

ചെറിയ ഉള്ളി – 3-4

മുളകുപൊടി – 2 tsp

കശ്മീരി ചില്ലി – 1 tsp

മഞ്ഞൾപ്പൊടി – 1/2 tsp

ഉലുവപ്പൊടി – 1/4 tsp

മല്ലിപ്പൊടി – 1 tsp

ഇതെല്ലാം കൂടി ചേർത്തു നന്നായി അരച്ചെടുക്കുക.

താളിപ്പ് :

വെളിച്ചെണ്ണ – 1.5 tbsp

ചെറുള്ളി – 4

കറിവേപ്പില

അരച്ചത് ഒരു ചട്ടിലേക്കു മാറ്റി കൂടെ രണ്ടു ഗ്ലാസ്‌ വെള്ളം ചേർത്തു മിക്സ്‌ ചെയ്തു എടുക്കുക. ശേഷം ഉപ്പ്, കാൽ ഗ്ലാസ്‌ വെള്ളത്തിൽ കുടംപുളി പതിനഞ്ചു മിനിറ്റ് വെള്ളത്തിൽ കുതിർതത്തു, പച്ചമുളക്, കറിവേപ്പില ഇട്ടു നന്നായി മിക്സ്‌ ചെയ്ത് സ്റ്റോവ് ഇൽ വക്കുക.. നന്നായി തിള വന്നാൽ കഴുകി വൃത്താക്കി വച്ച ആവോലി മീൻ ഇട്ട് വേവിച്ചെടുക്കുക. അടച്ചു വച്ചു ഇടക്കിടെ ചട്ടി ചുഴറ്റി കൊടുക്കുക നന്നായി വെന്തു വന്നാൽ മാറ്റി വക്കുക.
താളിപ്പിന് എണ്ണ, ചെറുള്ളി, കറിവേപ്പില ചേർത്തു നന്നായി വഴറ്റി കറിലേക്ക്‌ ചേർക്കുക. പാത്രപാകം വന്ന ശേഷം കഴിക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മീൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.