ഇത്ര രുചിയിൽ ഒരിക്കലെങ്കിലും നിങ്ങൾ സേമിയ ഉപ്പ്മാവ് കഴിച്ചിട്ടുണ്ടോ? ഒട്ടും കുഴയാതെ ഉണ്ടാക്കിനോക്കു

Advertisement

ഹലോ കൂട്ടുകാരെ ഇന്ന് നമുക്ക് സേമിയ ഒട്ടും കുഴയാതെ രീതിയിലുള്ള ഉപ്പുമാവ് എങ്ങനെ തയ്യാറാക്കുന്ന നോക്കാം

watch video

ചേരുവകൾ

സേമിയ -1 ഗ്ലാസ്‌

Advertisements

പച്ചമുളക് -1

സവാള -1

ഇഞ്ചി

വെളിച്ചെണ്ണ -3ടീസ്പൂൺ

നെയ്-2ടീസ്പൂൺ

തേങ്ങ

ഉണ്ടാക്കുന്ന വിധം

ആദ്യം ഒരു പാനിൽ നെയ്യൊഴിച്ച് നന്നായി ചൂടാവുന്ന സമയത്ത് സേമിയ നമുക്കൊന്ന് ചൂടാക്കിയെടുക്കാം.
പിന്നെ മറ്റൊരു പാനിൽ മൂന്നു ഗ്ലാസ് ഓളം വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും, ഓയിലും ഒഴിച്ചു കൊടുക്കുക. അത് നന്നായി തിളയ്ക്കുന്ന സമയത്ത് എടുത്തു വച്ചിരിക്കുന്ന സേമിയ നമുക്ക് ഇതിലിട്ട് നന്നായിട്ടു വേവിച്ചെടുക്കാം. ഇനി ഇത് ഒരു അരിപ്പയിൽ കൂടി അരിച്ചു വെള്ളം മുഴുവനും മാറ്റി കൊടുക്കാം. ഇനി മറ്റൊരു പാത്രത്തിലെ മൂന്ന് ടീസ്പൂൺ ഓളം വെളിച്ചെണ്ണ ഒഴിച്ച് അത് നന്നായി ചൂടാവുന്ന സമയത്ത് ഉഴുന്ന്,കടുക് ഇട്ട് നമുക്കൊന്ന് പൊട്ടിച്ച് എടുക്കാം. ഇനി ഇതിലേക്ക് സവാള, ഇഞ്ചി, പച്ചമുളക്, ക്യാരറ്റ് ഇട്ടു നന്നായി ഒന്ന് വഴറ്റി കൊടുക്കാം. പച്ചക്കറികൾ നന്നായി വെന്തു വരുന്ന സമയത്ത് നേരത്തെ വെള്ളത്തിൽ നിന്ന് മാറ്റി വച്ച സേമിയ ഇതിലിട്ട് നന്നായി ഒന്ന് മിക്സ് ചെയ്യുക. ആവശ്യത്തിനുള്ള ഉപ്പും തേങ്ങയും ഇട്ടു കൊടുക്കാം. ഇനി ഇത് ചൂടോടെ സെർവ് ചെയ്യാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സേമിയ ഉപ്പ്മാവ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Simna’s Food World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.