പഴുത്ത പഴം കൊണ്ട് തയ്യാറാക്കാം അസാധ്യ രുചിയിൽ പഴം കട്ട്ലൈറ്റ് ഉണ്ടാക്കി നോക്കൂ

പഴുത്ത പഴം കൊണ്ട് തയ്യാറാക്കാം അസാധ്യ രുചിയിൽ പഴം കട്ട്ലൈറ്റ്.

ആവശ്യമുള്ള സാധനങ്ങൾ

പഴം-2എണ്ണം

പഞ്ചസാര- ആവശ്യത്തിന്

ബ്രെഡ് പൊടിച്ചത്-2കപ്പ്‌

ഓയിൽ-1കപ്പ്

തയ്യാറാക്കുന്ന വിധം

പഴുത്ത പഴം രണ്ടെണ്ണം നന്നായി ഉടച്ചെടുക്കുക ഇതിലേക്ക് ആവശ്യത്തിനുള്ള പഞ്ചസാരയും ഒരു കപ്പ് ബ്രെഡ് പൊടിച്ചത് ഇട്ടു ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക…. ( കൈവെള്ളയിൽ വച്ച് ഉരുട്ടുമ്പോൾ ഒരു ബോൾ പോലെ കിട്ടുന്നതുവരെ നമ്മൾ ബ്രെഡ് പൊടിച്ചത് ഇട്ടു കൊടുക്കണം)… ഇനി ഓരോ ഉരുളകളാക്കി മാറ്റാം ഇനി ഇതിനെ വീണ്ടും ബ്രെഡ് പൊടിച്ചതിൽ റോള് ചെയ്തെടുക്കാം…. ഇനി ഒരു പാൻ ചൂടാകുമ്പോൾ അതിൽ ഒരു കപ്പ് ഓയിൽ ഒഴിച്ച് നന്നാക്കി ചൂടാക്കിയെടുക്കുക ചൂടായ ഓയിലിലേക് തയ്യാറാക്കിവെച്ചിരിക്കുന്ന ഓരോ പഴത്തിന്റെ ബോൾസ് ഇട്ടുകൊടുക്കാം രണ്ട് മിനിട്ട് എല്ലാ ഭാഗവും ഒന്ന് ബ്രൗൺ കളർ ആകുന്നവരെ പൊരിച്ചെടുക്കാം… സ്വാദിഷ്ടമായ പഴം കട്ലറ്റ് തയ്യാർ.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പഴം കട്ട്ലൈറ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Rims Easy Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.